Latest News
Loading...

വായന മാസാചരണത്തിന് തുടക്കമായി.



 ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ഭാഷാ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 19 വരെ നടക്കുന്ന വായന മാസാചരണത്തിന് തുടക്കമായി.  സ്കൂൾ മാനേജർ പ്രൊഫസർ എം കെ ഫരീദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ വായന പരിപോഷിപ്പിക്കുന്നതിന് തുറന്ന പുസ്തകശാല സജ്ജമാക്കി.





 വിദ്യാർത്ഥികൾ അവതരിപ്പിച്ച അക്ഷര നൃത്തശില്പം ശ്രദ്ധേയമായി.ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി ക്കൊണ്ടുള്ള വേഷ പ്പകർച്ച വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വില്യം ഷേക്സ്പിയറുടെ കൃതികളെ ആസ്പദമാക്കി ' ആവിഷ്കരിച്ച കഥാസന്ദർഭങ്ങളുടെ അവതരണം ഷേക്സ്പിയർ കൃതികളെ പരിചയപ്പെടുത്തുന്നതിന് ഏറെ സഹായകമായി. 



വായന സംബന്ധമായ പോസ്റ്റർ രചനാ മത്സരം , ഹൈസ്കൂൾ യു പി വിഭാഗങ്ങൾക്കായി  ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വരും ദിനങ്ങളിൽ വിവിധ ശില്പശാലകൾ, കഥാനിരൂപണ മത്സരങ്ങൾ , പുസ്തക പരിചയം, സാഫ്പുസ്തകമേള എന്നിവ സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ എസ് ഷെരീഫ് സ്വാഗതം പറഞ്ഞു.അധ്യാപിക ഇ വി ശ്രീജ, കെ എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ലൈസൽ, പിജി ജയൻ, ടി എസ് അനസ്, ഡോക്ടർ കെ എം മഞ്ജു, എഫ് മൈമൂന എന്നിവർ സംസാരിച്ചു. വായനാ മസാചരണം ജൂലൈ 19ന് സമാപിക്കും




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments