പൂവത്തോട് കൂവത്തോട് ഗവൺമെന്റ് എൽ പി സ്കൂളിൽ വായനദിനം റിട്ടയേഡ് അധ്യാപകനും സാഹിത്യകാരനുമായ സുബ്രഹ്മണ്യൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് നിഷ ജയമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് മോൻസി ജോസ് സ്വാഗതം ആശംസിച്ചു.
.ബി ആർ സി ട്രെയിനർ ഹരീന്ദ്രനാഥ്, പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് വി. ബി, സ്കൂൾ ലീഡർ അർജുൻ ജയമോൻ എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആൻസമ്മ ജോർജ് കൃതജ്ഞത അർപ്പിച്ചു. വായന ദിന സന്ദേശ റാലി, കുട്ടികൾക്കായി വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments