Latest News
Loading...

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും.




 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപത 25 ന് ചൊവ്വാഴ്ച 11.30 ന് ഭരണങ്ങാനത്ത് സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ തുടക്കം കുറിക്കും. മാസാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള നിയമസഭ മുന്‍ സ്പീക്കറും ഗാന്ധിയനുമായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. 





രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഫാ. ജോണ്‍ കണ്ണന്താനം, ആന്റണി മാത്യു, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, ടിന്റു അലക്‌സ്, ജെസ്സി ജോസ് എന്നിവര്‍ പ്രസംഗിക്കും. 
 സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
 വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. 





പ്രസംഗം-ഉപന്യാസം-ചിത്രരചന മത്സരങ്ങളും ഒരു മാസം നീണ്ടുനില്ക്കുന്ന പരിപാടികളില്‍ പെടുന്നു.
 ഉദ്ഘാടന സമ്മേളനത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, എസ്.എച്ച്. ജി.എച്ച്.എസ്., അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
 പൊതുസമൂഹത്തിനായി ലഹരിവിരുദ്ധ ദിനത്തില്‍ പ്രതിഞ്ജയെടുക്കാന്‍ 'ലഹരിവിരുദ്ധ പ്രതിജ്ഞ'യും പ്രകാശനം ചെയ്തു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments