Latest News
Loading...

വൈദികനെ വാഹനം ഇടിപ്പിച്ചതായി ആരോപണം




പൂഞ്ഞാർ സെന്റ് മേരിസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ പള്ളിമുറ്റത്ത് എത്തിയ യുവാക്കൾ വാഹനം ഇടിപ്പിച്ചതായി ആക്ഷേപം.   ഫാ. തോമസ് ആറ്റുച്ചാലിലിനാണ് പരിക്കേറ്റത്.   

 ഒരുകൂട്ടം യുവാക്കൾ  പള്ളിമുറ്റത്ത് ബൈക്ക് റൈസിങ് നടത്തിയത് വിലക്കിയതിനെ തുടർന്ന്   വെെദികനെ  വാഹനം ഇടിപ്പിക്കുകയായിരുന്നു. ഏതാനും കാറുകളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.


ഗേറ്റുകൾ അടയ്ക്കാൻ ശ്രമിക്കുന്നതിനിടയാണ് സംഭവം. വെെദികനെ പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

 വൈദികന്റെ കൈമുട്ടുകൾക്ക് പരിക്കുണ്ട്. നോമ്പ് കാലത്ത് വെള്ളിയാഴ്ച പള്ളിയിൽ ആരാധന നടക്കുമ്പോഴാണ് സംഭവം ഉണ്ടായത്. 

ഈരാറ്റുപേട്ട പോലീസും പാലാ ഡിവൈഎസ്പിയും പള്ളിയിലെത്തി.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

2 Comments

chithrangal said…
ആരോപണമോ...?.. നാണമില്ലേടാ... ഇങ്ങനെ റിപ്പോട്ട് ചെയ്യാൻ ....




Anonymous said…
പരാതി കിട്ടും മുൻപ് ആരോപണം എന്നല്ലേ നാറി പറയുന്നത്.