തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൻ്റെ 109 ആം വാർഷിക ആഘോഷങ്ങൾ നാളെ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ഷോൺ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ശ്രീകല ആർ മുഖ്യപ്രഭാഷണം നടത്തും.
തിടനാട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജി ജോർജ് വെള്ളൂക്കുന്നേൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ജോസഫ് ജോർജ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സന്ധ്യാ ശിവകുമാർ പഞ്ചായത്തംഗം ശ്രീ സുരേഷ് കാലായിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. വാർഷിക സമ്മേളനത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments