Latest News
Loading...

യൂത്ത് ലീഗ് ജില്ലാ തല വിളംബര ജാഥക്ക് തുടക്കമായി




ജനുവരി 21 ന് യൂത്ത് ലീഗ് കോഴിക്കേട് സംഘടിപ്പിക്കുന്ന യൂത്ത് ലീഗ് മഹാറാലിയുടെ കോട്ടയം ജില്ലാ തല വിളംബര ജാഥക്ക് തുടക്കമായി. കേന്ദ്ര - കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് യൂത്ത് ലീഗ്  മഹാറാലി സംഘടിപ്പിക്കുന്നത്. പാലായില്‍ നിന്നും ആരംഭിച്ച വിളംബര ജാഥ നാളെ ഈരാറ്റുപേട്ടയില്‍ സമാപിക്കും.




വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യവുമായാണ് കേന്ദ്ര-കേരള സര്‍ക്കാരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിര ഈ മാസം  21 ന് കോഴിക്കോട്  യൂത്ത് ലീഗ് മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് ജില്ലാ തല മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.  ജില്ലാ പ്രസിഡന്റ് അഡ്വ.വി.പി നാസര്‍ ജാഥാ ക്യാപ്റ്റനും ജന.സെക്രട്ടറി അമീര്‍ ചേനപ്പാടി വൈസ് ക്യാപ്റ്റനുമായ മാര്‍ച്ച് പാലാ ളാലം പാലം ജംഗ്ഷനില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല ഉല്‍ഘാടനം ചെയ്തു.  

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി , കാത്തിരപ്പള്ളി മേഖലകളിലുടെ മാര്‍ച്ച്  സഞ്ചരിക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കൂട്ടിക്കലില്‍ നിന്നും പുനരാരംഭിക്കുന്ന മാര്‍ച്ച്. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കെ.എ. മുഹമ്മദ് അഷ്‌റഫ് ഉല്‍ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം വി.എസ്. അജ്മല്‍ ഖാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മുണ്ടക്കയം, ഇടക്കുന്നo , പാറത്തോട് വഴി വൈകിട്ട് 4 ന് ഈരാറ്റുപേട്ടയില്‍ മാര്‍ച്ച് എത്തിച്ചേരും.



ആനിയിളപ്പില്‍ നിന്നും കാല്‍ നട ജാഥയായി മുട്ടം ജംഗ്ഷനില്‍  സമാപിക്കും. സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ് ഉല്‍ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ  മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംസാരിക്കും. 
മാണി.സി. കാപ്പന്‍ MLA, യുഡി എഫ് ജില്ലാ ചെയ്യര്‍മാന്‍ സജി മഞ്ഞക്കടവില്‍, നഗരസഭാ കൗണ്‍സിലര്‍ Prof. സതീഷ് ചൊള്ളാനി തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളത്തില്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments