ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിക്കാനെത്തിയ എറണാകുളം സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ചു. അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്. മരട് സ്വദേശി ആല്‍ബിനെ (23) പാലാ മാര്‍ സ്ലീവാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്നും സുഹൃത്തുക്കളായ 7 അംഗ സംഘമാണ് 4 ബൈക്കുകളിലായി ഇല്ലിക്കല്‍ കല്ലിലെത്തിയത്. തിരികെ മടങ്ങുംവഴി മേലടുക്കത്ത് വച്ച് ആന്റണി ഓടിച്ചിരുന്ന ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. സഫാ മസ്ജിദിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments