അയോദ്ധ്യ ശ്രീരാമസ്വാമിയുടെ പ്രാണ പ്രതിഷ്ഠ ചടങ്ങ് പാലായിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റിൻ്റെയും വിവിധ ഹൈന്ദവ സംഘടകളുടെയും ആഭിമുഖ്യത്തിൽ പാലാ മുരിക്കുംപുഴ ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രാണ പ്രതിഷ്ഠ തത്സമയ സംപ്രേഷണവും ഭക്തിനിർഭരമായ ഭജനയും വിശേഷാൽ പൂജയും മഹാപ്രസാദമൂട്ടും നടന്നു..
ഭക്തിനിർഭരമായ ചടങ്ങിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ,ഭാരത ദാസ് ശാന്തിനിവാസ് താലൂക്ക് യൂണിയൻ പ്രതിനിധി ബിനു പുളിക്കക്കണ്ടം, മുരിക്കുംപുഴ കരയോഗം ഭാരവാഹികളായ രമേശ് കുറ്റിയാങ്കൽ, ശിവദാസൻ കെ.എസ്, ഷനോജ്, വനിതാ സമാജം ഭാരവാഹികൾ, തുടങ്ങിയവർ പങ്കാളികളായി.
വിശ്വഹിന്ദുപരിഷത്ത് ജില്ലാ സത്സംഗ പ്രമുഖ് കെ.എ.ഗോപിനാഥൻ ശ്രീരാമസന്ദേശം നൽകി. പൂവരണി മഹാദേവ ക്ഷേത്രം,ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വിളക്കുമാടം ഭഗവതി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലും തത്സമയ സംപ്രേക്ഷണം നടന്നു. മീനച്ചിൽ താലൂക്കിലെ എല്ലാ ക്ഷേത്രങ്ങളിലും വൈകിട്ട് വിശേഷാൽ ദീപാരാധയും നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments