Latest News
Loading...

ആവേശ്വോജ്വലവടംവലി മാമാങ്കത്തിലൂടെ SMYM പാലാ രൂപത.



വാരിയാനിക്കാട്:
എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത സുവർണ്ണ ജൂബിലി വർഷത്തിൽ, വാരിയാനിക്കാട് യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ച വടംവലി മാമാങ്കം വെരി. റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം നിർവഹിക്കുകയും,
രൂപതാ പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിക്കുകയും ചെയ്തു. 

ജനറൽ സെക്രട്ടറി ടോണി സ്വാഗതം ആശംസിക്കുകയും, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വാരിയാനിക്കാട് ഇടവകയുടെ ഇടയൻ മാർട്ടിൻ പന്തിരുവേലിയിൽ സന്നിഹിധനായിരുന്നു. വടംവലി മാമാങ്കത്തിൽ വിജയികളായ ടീമംഗങ്ങൾക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ മാനേജിംഗ് ഡയറക്ടർ മോൻസൺ റവാ.ഫാ. ജോസഫ് കണിയോടിക്കൽ സമ്മാനദാനം നടത്തി. 



വടംവലി ലോകത്തെ താരരാജാവ് റോയി നീലൂരിന്റെ സാനിധ്യവും, റവ,ഫാ, നിർമ്മൽ പന്തിരുവേലിയുടെ ആശംസകൾ വടംവലിയെ ഊർജ്ജസ്വലമാക്കി , വാശിയേറിയ ആൺകുട്ടികളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം കാവുംകണ്ടം യൂണിറ്റും, രണ്ടാം സ്ഥാനം വാരിയാനിക്കാട് യൂണിറ്റും, മൂന്നാം സ്ഥാനം നീലൂർ യൂണിറ്റും, നാലാം സ്ഥാനം കുറവിലങ്ങാട് യൂണിറ്റും കരസ്ഥമാക്കി. പെൺകുട്ടികളുടെ മത്സരത്തിൽ കായിക പ്രേമികളെ മുഴുവൻ മുൾമുനയിൽ നിർത്തിക്കൊണ്ട് റെക്കോർഡ് നേട്ടവുമായി പൂവരണി യൂണിറ്റ് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം അരുവിത്തുറ യൂണിറ്റും, മൂന്നാം സ്ഥാനം വാരിയനിക്കാട് യൂണിറ്റും, നാലാം സ്ഥാനം പൈക യൂണിറ്റും കരസ്ഥമാക്കി.

 ആവേശകരമായ പോരാട്ടം നിറഞ്ഞ ജനപങ്കാളിത്തത്തോടെ വളരെ മനോഹരമായി പൂർത്തിയാക്കുവാൻ സാധിച്ചു. രൂപതാ ഭാരവാഹികളായ ഡോൺ സോണി, എബി നൈജില്‍, ജിയോ റോയ്, മഞ്ജു തങ്കച്ചൻ, യൂണിറ്റ് - ഫൊറോന ഭാരവാഹികളായ ജെഫിൻ, ലിയ, ലിൻസൺ, ജിതിൻ, സെബാസ്റ്റ്യൻ, അന്നു, മുൻ രൂപത ഭാരവാഹികളായ ഡാനി പാറയിൽ, ജോബിൻ സ്കറിയ, ജോബിൻ ഒട്ടലാങ്കൽ , റോബിൻ പൊരിയത്ത്, ജോമി കിണറ്റുകര തുടങ്ങിയവരുടെ മേൽനോട്ടം മത്സരങ്ങൾക്ക് കൂടുതൽ പകിട്ട് നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments