Latest News
Loading...

കേരളത്തിന് നൽകിയ സംഭാവനകൾ മഹത്തരം: ഡോ. വർഗ്ഗീസ് ജോർജ്



 സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ കേരളത്തിന് നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ നേതാവ് ഡോ. വർഗ്ഗീസ് ജോർജ്. ഭൂപരിഷ്‌കരണ നിയമങ്ങളും സമഗ്രമായ സഹകരണ നിയമവും കേരളത്തിൽ നടപ്പാക്കുന്നതിന് തുടക്കം കുറിച്ചത് സോഷ്യലിസ്റ്റുകൾക്ക് ഭരണ പങ്കാളിത്തം ഉണ്ടായിരുന്ന കാലയളവിലാണ്. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളെ നിർണ്ണയിക്കുന്ന ശക്തിയായി ഇന്നും സോഷ്യ
ലിസ്റ്റ് പ്രസ്ഥാനത്തിന് നിലകൊള്ളാൻ കഴിയുന്നത് മുൻകാല നേതാക്കളുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളും ദർശനങ്ങലും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം വേരുറപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു എൻ.ടി.ലൂക്കാ. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ജനസേവനകർ ആയിരിക്കണമെന്ന് പ്രവർത്തനങ്ങളിലൂടെ പൊതു സമൂഹത്തിന് മനസ്സിലാക്കികൊടുത്ത വ്യക്തിത്വമായിരുന്നു എൻ.ടി. ലൂക്കായെന്നും വർഗ്ഗീസ് ജോർജ് പറഞ്ഞു.





ജില്ലയിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് എൻ.ടി.ലൂക്കായുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് പി.ഒ. വർക്കി അദ്ധ്യക്ഷത വഹിച്ചു. പീറ്റർ പലാനി സ്വാഗതം പറഞ്ഞു. 

സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, സി.പി.ഐ. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സന്തോഷ് കുമാർ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ്, ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി തോമസ്, ഇ.എ. മോഹനൻ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സലിം, കെ.ടി. ജോസഫ് കിഴക്കേക്കര, വി. ജെ. മാത്തുകുട്ടി എന്നിവർ പ്രസംഗിച്ചു. റ്റി.എസ്. റഷീദ് കൃതജ്ഞത പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി, അഡ്വ. സെബാസ്റ്റ്യൻ ജോസ്, അഡ്വ. വി.എൻ. ശശിധരൻ, അഡ്വ. ജോർജ് പുളിക്കൻ, എം.ജി. ശേഖരൻ, മാത്യു മണ്ണാറാകം, ജോസ് മടുക്കക്കുഴി, ബെന്നി സി. ചീരഞ്ചിറ, തോമസ് റ്റി ഈപ്പൻ എന്നിവരടക്കം നൂറുകണക്കി നാളുകൾ അനുസ്മരണ സമ്മേളത്തിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments