പാലായില്‍ നിന്നും പോയ ട്രാവലര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. സാലിയ ( 60) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ 5 മണിയോടെ വടകര മടപ്പള്ളിയിലാണ് അകടമുണ്ടായത്. വെള്ളരിക്കുണ്ടിലേയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പാലായില്‍ ഏത് ഭാഗത്ത് നിന്ന് പോയ വാഹനമാണെന്നും മറ്റും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോഡ് മരണാന്തര ചടങ്ങിന് പോയിരുന്നവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ മറ്റുള്ളവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments