Latest News
Loading...

ഈരാറ്റുപേട്ടയില്‍ കുടുംബ കോടതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു




ഈരാറ്റുപേട്ട കോടതി സമുച്ചയത്തില്‍ കുടുംബകോടതി പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 10ന് നടന്ന ചടങ്ങില്‍ പാലാ കുടുംബക്കോടതി  ജഡ്ജി അയൂബ് ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും കൂടുതല്‍ ആളുകള്‍ ബോധവാന്‍മാരായി മാറുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം ബോധ്യങ്ങളാണ് ഉപഭോക്തൃകോടതിയിലേയ്ക്കും കുടുംബകോടതികളിലേയ്ക്കും ആളുകളെ എത്തിക്കുന്നത്. കോടതികളുടെയും വ്യവഹാരങ്ങളുടെയും എണ്ണം കൂടുന്നത് രാജ്യത്തിന്റെ വളര്‍ച്ചയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 




ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും ഉള്ളവരുടെ സൗകര്യാര്‍ത്ഥമാണ് ഫാമിലി കോടതിയുടെ ക്യാമ്പ് സിറ്റിങ് ഇവിടെ ആരംഭിക്കുന്നത്. പാലാ കുടുംബ കോടതിയില്‍ നിലവിലുള്ള കേസുകള്‍ ഈ പ്രദേശത്തുള്ള കക്ഷികളുടെ സൗകര്യാര്‍ത്ഥം ഈരാറ്റുപേട്ട കോടതി സിറ്റിങ്ങില്‍ പരിഗണിക്കും. ഉദ്ഘാടന ചടങ്ങില്‍ ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് ആര്‍ കൃഷ്ണപ്രഭാന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോമി സെബാസ്റ്റിയന്‍, സെക്രട്ടറി അഡ്വ വി.പി നാസര്‍ എന്നിവര്‍ സംസാരിച്ചു. 


സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായി പ്രവര്‍ത്തനം ആരംഭിച്ച ഈരാറ്റുപേട്ട കോടതി പിന്നീട് ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയായും പിന്നീട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയായും ഉയര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷം മുതല്‍ പോക്‌സോ അതിവേഗ കോടതിയും ഈരാറ്റുപേട്ട കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.




   




Post a Comment

0 Comments