Latest News
Loading...

The Triad Within Two Minds One Body എന്ന പുസ്തകത്തിന്റെ പ്രകാശനം



പാലാ ചാവറ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ എനുഷ് ജോസഫ് ബിജു രചിച്ച "The Triad Within Two Minds One Body" എന്ന പുസ്തകത്തിന്റെ പ്രകാശനം  പാലാ നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി ജോസിൻ ബിനോ പാലാ ചാവറ പബ്ലിക് സ്കൂൾ  പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് നു  കൈമാറി നിർവഹിച്ചു. ചടങ്ങിൽ മാനേജർ  ഫാ. ജെയിംസ്  നരിതൂക്കിൽ  അധ്യക്ഷനായിരുന്നു 



പാലാ ചാവറ പബ്ലിക് സ്കൂൾ   ഓണാഘോത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ ഡയറക്ടർ  & കോർപ്പറേറ്റ്  മാനേജർ   ഫാ. ബാസ്റ്റിൻ മംഗളത്തിൽ , വൈസ് പ്രിൻസിപ്പൽ ഫാദർ പോൾസൺ കൊച്ചു കണിയാംപറമ്പിൽ,
PTA പ്രസിഡന്റ് സിബി പുത്തേട്ട് ,   PTA വൈസ് പ്രസിഡന്റ് നിഷ  കാവുകാട്ട് , എന്നിവർ പ്രസംഗിച്ചു . തുടർന്ന് വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിന്നു.



.എനുഷ് ജോസഫ് ബിജു  "The Triad Within Two Minds One Body" എന്ന ഇംഗ്ലീഷ്  നോവലിന്റെ രചന പൂർത്തീകരിച്ചത് തന്റെ പത്താം ക്ലാസ് പഠനകാലത്തായിരിന്നു. തൊടുപുഴ നെടിയശാല കുന്നംകോട്ട് ബിജു ജോസഫിന്റെയും രജിതാ ബിജുവിന്റെയും  മകനാണ്. സമസ്യ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ....


.

.


   




Post a Comment

0 Comments