Latest News
Loading...

പൊറ്റോടത്തില്‍ പി.റ്റി മാത്യു (മാത്യു സാര്‍) നിര്യാതനായി



പൊറ്റോടത്തില്‍ പി.റ്റി മാത്യു (മാത്യു സാര്‍) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ  9.30 ന് വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടന്നു



MLA മാരായ തിരുവഞ്ചൂര്‍ രാധ ക്രിഷ്ണന്‍, മാണി ഇ കാപ്പന്‍ , KPCC എക്‌സിക്കുട്ടിവ് മെമ്പര്‍ റ്റോമി കല്ലാനി, ഉഇഇ വൈസ്പ്രസിഡന്റ് മാരായ ഏ.കെ.ചന്ദ്രമോഹന്‍ അഡ്വ: ബിജു പുന്നത്താനം, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് ജേക്കബ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ടോമി മാടപ്പള്ളി , ജോയി കുഴിപ്പാല, വൈദിക ശ്രേഷ്ഠന്മാര്‍ തുടങ്ങി വലിയ ജനാവലി അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.



സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പൊറ്റോടത്തില്‍ ജങ തോമസ്സിന്റെയും, മേരിയുടെയും മകനായി 1940-ല്‍  ഏറ്റുമാനൂറടുത്തുള്ള പുന്നത്തുറയില്‍ ജ.ഠ മാത്യു (മാത്യു സാര്‍) ജനിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായി പ്രവര്‍ത്തനം ആരംഭിച്ചു. കോളേജ് വിദ്യാഭ്യാസ കാലത്തും പഠനം കഴിഞ്ഞും, രോഗ ശയ്യയില്‍  ആകുന്നതു വരെ സജീവ പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. കോട്ടയം ജില്ലാ, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്ത്,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഉറ്റ ചങ്ങാത്തത്തിലായി. ആക്കാലത്തെ പ്രമുഖ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് അധികാര- സ്ഥാനമാനങ്ങളില്‍ താല്പര്യം തീരെ ഇല്ലാതിരുന്നതിനാല്‍, അവയില്‍ നിന്നും വിട്ടു നിന്ന് പൊതു പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മികച്ച പ്രാസംഗികനും സാഹിത്യ- സംഗീത സ്‌നേഹിയും ആയിരുന്നു.
കത്തോലിക്കാ സഭയുടെ വിവിധ സംഘടനകളില്‍ സജീവ പ്രവര്‍ത്തനം ഇതോടൊപ്പം നടത്തിയിരുന്നു. ചെറു പുഷ്പ മിഷന്‍ ലീഗിന്റ ആദ്യ കാല പ്രചാരക-പ്രാസംഗികനായിരുന്നു.

ബെനഡിക്ടണ്‍ സെമിനാരി, കപ്പാട്, അഡോണസെമിനാരി, മല്ലികശേരി എന്നിവിടങ്ങളില്‍ പതിനഞ്ചു വര്‍ഷങ്ങളിലേറെ ഇംഗ്‌ളീഷ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.  കട്ടപ്പന സെന്റ് സെബാസ്റ്റിയന്‍സ് കോളേജ്, ഭരണങ്ങാനം അസീസി  സെമിനാരി, കരൂര്‍ ഗുഡ് ഷെപ്പേര്‍ഡ്  സെമിനാരി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. വിമല കോളേജ് എന്ന സ്ഥാപനം സ്വന്തമായി, പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  സ്‌കൂളിനു സമീപം കുറേക്കാലം നടത്തിയിട്ടുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments