Latest News
Loading...

ഗ്രാമീണം മുത്തോലി പ്രീമിയം ഔട്ട്ലറ്റ് വിപണന ഉദ്ഘാടനം



ഗ്രാമീണം മുത്തോലിക്ക് കൃഷിഭവൻ മുഖേന ലഭ്യമായ പ്രീമിയം ഔട്ട്ലറ്റ് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ച വിപണിയുടെ വിപണന ഉദ്ഘാടനം  മാണി.സി. കാപ്പൻ MLA ജൂലൈ 15 ന് നിർവഹിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ഒരു വർഷക്കാലമായി മുത്തോലി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച ഗ്രാമീണം മുത്തോലി അഗ്രികൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി കാർഷിക മേഖലയിൽ ഇടപെട്ടുകൊണ്ട് കാർഷിക സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 

നെൽകൃഷി, വെണ്ട, വെള്ളരി, വഴുതന, മുളക്, കപ്പ, വാഴ, തണ്ണി ആൻ, ചീര, മറ്റ് പച്ചക്കറികൾ തുടങ്ങിയവ കൃഷിചെയ്തുവരുന്നു. പുലിയന്നൂരിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇക്കോഷോപ് പ്രവർത്തനം ആരംഭിക്കുവാനും, കർഷകരുടെ ഉല്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.സെന്റ് ജോസഫ് കോളേജ് ഓഫ് എൻജി കോളേജിലെ എൻ എസ് എസ് യൂണിറ്റും ഗ്രാമീണവും സംയുക്തമായി കൃഷി യിലും പ്രവർത്തനങ്ങളിലും സഹകരിച്ച് വരുന്നു. ഗ്രാമീണം മുത്തോലിക്ക് കൃഷിഭവൻ മുഖേന ലഭ്യമായ പ്രീമിയം ഔട്ട്ലറ്റ് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ച വിപണിയുടെ വിപണന ഉദ്ഘാ ടനം മാണി.സി. കാപ്പൻ MLA ജൂലൈ 15 ന് നിർവഹിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

 യോഗത്തിൽ മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പറും ഗ്രാമീണ മുത്തോലി പ്രസിഡന്റുമായ എൻ കെ ശശികുമാർ അധ്യക്ഷത വഹിക്കും. ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ നിർവഹിക്കും.FPO യുടെ ഉദ്ഘാടനം പാലാ രൂപത വികാർ ജനറൽ റവറന്റ് ഡോക്ടർ ജോസഫ് മാലേപറമ്പിൽ നിർവഹിക്കും.യോഗത്തിൽ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി,മീനഭവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ, വാർഡ് കൗൺസിലർമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ആശംസ പ്രസംഗം നടത്തും. വാർത്താസമ്മേളനത്തിൽ എൻ. കെ.ശശികുമാർ, ഷീബ ജി നായർ, സിജു മോൻ സി. എസ്, പി എസ് രവീന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments