ആണ്ടൂര്‍ ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണം വിവിധ പരിപാടികളോടെ സമാപിച്ചു. ലെെബ്രറി പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വെെ. പ്രസിഡന്‍റ് നിര്‍മ്മലാ ദിവാകരന്‍ ഉത്ഘാടനം ചെയ്തു.
`ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയുമായി ബന്ധപ്പെട്ട് പച്ചക്കറി വിത്തു പായ്ക്കറ്റ് വിതരണവും നടന്നു. ലെെബ്രറി സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ സ്വാഗതവും ലെെബ്രേറിയന്‍ സ്മിതാ ശ്യാം നന്ദിയും പറഞ്ഞു.
വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയശേഷമാണ് പരിപാടികള്‍ തുടങ്ങിയത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments