Latest News
Loading...

പ്ലാറ്റിനം ജൂബിലി നിറവിൽ വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ



 1949 ൽ ആരംഭിച്ച് 1958-ൽ യു.പി. സ്കൂളായും 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ട വെള്ളികുളം സെൻ്റ് ആൻറണീസ് ഹൈസ്കൂൾ 75-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിജയ ദിനാഘോഷവും സംയുക്തമായി സ്കൂൾ ഹാളിൽ നടന്നു.  

.പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി ഫാ. ബർക്കു മാൻസ് കുന്നുംപുറം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം.എ.ഇക്കണോമെട്രിക് സ് റാങ്ക് ജേതാവുമായ കുമാരി രഹനാ ബാബുവിനെ പ്രത്യേകമായി ആദരിച്ചു. സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ സന്ദേശം കുട്ടികൾക്ക് നൽകുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments