Latest News
Loading...

കൊഴുവനാലിൽ ടിവി അബ്രഹാം അനുസ്മരണം



 പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗത്തിന്റെ താല്പര്യം സംരക്ഷിക്കുവാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ കടന്നുപോയ യശ:ശരീരനായ അഡ്വ. ടി വി അബ്രാഹമിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

.കേന്ദ്രത്തിന്റെ നയങ്ങളെല്ലാം കർഷകരെ ദോഷകരമായി ബാധിക്കുകയാണ് കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവ് സമ്പദ് വ്യവസ്ഥയെ ബാധിക്കും. റബർ ബോർഡ് നോക്കുകുത്തിയായി മാറി. വിലസ്ഥിരതാ ഫണ്ടടക്കം കർഷകർക്ക് നലകണം. കാർഷിക മേഖലയെ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് മുൻപോട്ട് വരണമെന്നും വി.ഡി.സതീശൻ പറഞ്ഞു. ടി.വി. എബ്രഹമിന് അർഹിച്ച വിധത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നും അസാമാന്യ പ്രതിഭയുള്ള സംഘാടകനായിരുന്നു ടി.വി എബ്രാഹമെന്നും വി.ഡി സതീശൻ അനുസ്മരിച്ചു.



  തകഴി സാഹിത്യ വേദിയുടെ നോവൽ പുരസ്കാരം നേടിയ ജോസ് മംഗലശ്ശേരിയെയും 120 തവണ രക്തദാനം നടത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകൻ ഷിബു തെക്കേമറ്റത്തിനെയും ആദരിക്കുകയും ചെയ്തു

    മുൻ മന്ത്രി പി ജെ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജ് മുഖ്യപ്രഭാഷണവും ജീവകാരുണ്യ ഫണ്ട് വിതരണവും പഠനോപകരണ വിതരണവും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നടത്തി. മുൻ എംപിമാരായ പി സി തോമസ് , അഡ്വ. ജോയി എബ്രാഹം എന്നിവർ വിദ്യാഭ്യാസ അവാർഡുകളും വിതരണവും നടത്തി. 


ടെൽക്കാ ചെയർമാൻ പി സി ജോസഫ് , മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ ഫ്രാൻസിസ് തോമസ് , ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രെഫ. കൊച്ചുത്രേസ്യാ എബ്രാഹം, സജി മഞ്ഞക്കടമ്പിൽ , അഡ്വ ഫീൽസൺ മാത്യു, അഡ്വ.തോമസ് വി റ്റി , ബാബു കെ ജോർജ് , അഡ്വ. ബിജു പുന്ന ത്താനം, , ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവർ അനുസ്മരണ പ്രസംഗവും നടത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments