മലവെള്ളപ്പാച്ചിനെ തുടർന്ന് മാർമല അരുവിയുടെ മറുകരയിൽ കുടുങ്ങിയ 6 പേരെയും രക്ഷപ്പെടുത്തി. വൈകുന്നേരം 4 മണിയോടെ വൈക്കം സ്വദേശികളായ 6 യുവാക്കൾ ആണ് മാർമല അരുവിയിൽ കുടുങ്ങിയത്. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ പോലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് വടംകെട്ടി എല്ലാവരെയും മറുകരയിൽ എത്തിച്ചു.തുടർന്ന് പെട്ടെന്ന് നദിയിൽ വെള്ളമുയർന്നതാണ് ഇവർ കുടുങ്ങാൻ കാരണമായത്. സിജിൽ (25), ബെനിറ്റ് (27), മിജിൽ (24), ടോമി (26), അജ്മൽ (27), ജെറിൻ (20) എന്നിവരാണ് കുടുങ്ങിയത് .
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


0 Comments