Latest News
Loading...

വിദേശ വനിതയെ അക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു



പൂഞ്ഞാറില്‍ വിദേശ വനിതയെ അക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാര്‍ സ്വദേശി ചാരായം ചന്ദ്രന്‍ എന്നു വിളിക്കുന്ന ചന്ദ്രനാണ് അറസ്റ്റിലായത്. പൂഞ്ഞാറില്‍ താമസമാക്കിയ റഷ്യന്‍ യുവതി സെറ്റ്‌ലാനയ്ക്കാണ് മര്‍ദ്ദനമേറ്റത്. 



വളര്‍ത്തു മൃഗത്തെയും കൊണ്ട് മൃഗാശുപത്രിയിലേക്ക് പോകുമ്പോള്‍  മദ്യ ലഹരിയിലായിരുന്ന ചന്ദ്രന്‍ വിദേശ വനിതയോട് അപമര്യദയായി പെരുമാറുകയും ചോദ്യം ചെയ്ത വനിതയുടെ മുഖത്തടിക്കുകയുമായിരുന്നു. തെക്കേക്കര പഞ്ചായത്ത് ബസ്റ്റാന്‍ഡ് പ്രവേശന കവാടത്തില്‍ ഉച്ചയോടെയായിരുന്നു സംഭവം. 

മര്‍ദ്ദനമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയെങ്കിലും യുവതി പൊലീസ് എത്തുംവരെ ചന്ദ്രനെ പിടിച്ച് വച്ചു. ഈരാറ്റുപേട്ടയില്‍ നിന്നും പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. പൂഞ്ഞാര്‍ സ്വദേശി ജോസ് രാജനൊപ്പം ടൗണിന് സമീപത്തെ വീട്ടില്‍ താമസമാക്കിയ സെറ്റ്‌ലാന, നാളുകളായി തനിച്ചാണ്. ഭര്‍ത്താവ് ജോസ് രാജനെ കാണാതായി മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിച്ചിട്ടില്ല. 2022 മെയ് മാസത്തിനു ശേഷം ഇദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. 




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments