Latest News
Loading...

കർഷക സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല



ഡൽഹിയിൽ നീതിക്ക് വേണ്ടി പൊരുതുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചുകൊണ്ട് കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു. പൂഞ്ഞാറിൽ നടന്ന  യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ പ്രതിക്ഷേധ ദീപം ദ്രോണാചാര്യ കെ പി തോമസ് മാഷിന് കൈമാറി. കെപി തോമസ് മാഷ് ദീപം പങ്കെടുത്തവർക്ക് കൈമറി പ്രതിക്ഷേധ ജ്വാല ഉദ്‌ഘാടനം ചെയ്തു. 

.തുടർന്ന് എടിഎം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ  കരാട്ടെ പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ പ്രദർശനം നടത്തി. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ശശി, ടി എസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറിമാരായ കെ പി മധുകുമാർ, ടി എസ് സിജു, മുതിർന്ന നേതാവ് ഇ എ മോഹനൻ, കർഷക സംഘം ഏരിയ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം, സെക്രട്ടറി സി കെ ഹരിഹരൻ, പഞ്ചായത്ത്‌ സെക്രട്ടറി പി വി വിജേഷ്, എന്നിവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments