Latest News
Loading...

സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് വാഴക്കുലകള്‍ നല്കി വിദ്യാര്‍ത്ഥികള്‍.



സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് നാടന്‍ വാഴ കുലകള്‍ നല്കി വിദ്യാര്‍ത്ഥികള്‍. ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ ഉച്ച ഭക്ഷണത്തിന് നാടന്‍ വാഴക്കുലകള്‍ നല്കിയത്. കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കൃഷി ചെയ്ത വിവിധ ഇനം വാഴ കുലകളാണ് ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായത്.


.ഞാലിപുവന്‍, പാളയംകോടന്‍, റോബസ്റ്റാ തുടങ്ങി വിവിധ ഇനം വാഴകള്‍ കൃഷി തോട്ടത്തില്‍ ഉണ്ട്. അവിയല്‍, സാമ്പാര്‍, തോരന്‍ തുടങ്ങി വിവിധ വിഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണത്തോടപ്പം നല്കുന്നു. ഹെഡ് മാസ്റ്റര്‍ സാബു മാത്യു. ജിജി ജോസഫ്, പ്രിയമോള്‍ വി.സി ജോജി മാത്യു,  ജോര്‍ജ് സി.തോമസ്, സെബാസ്റ്റ്യന്‍ മാത്യു, സിനു ജോസഫ്,  ഷാജി കോട്ടയില്‍ എന്നിവര്‍ വിളവെടുപ്പ് മഹോല്‍സവത്തിന് നേതൃത്വം നല്കി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments