Latest News
Loading...

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രഭാത - സായാഹ്ന ശാഖയുടെ ഉദ്ഘാടനം 21-ാം തീയതി




മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഹെഡാഫീസ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ ആധുനിക സൗകര്യങ്ങളോടെ എയര്‍കണ്ടീഷന്‍ ചെയ്ത് ആരംഭിക്കുന്ന 5-ാമത്തെ ശാഖയായ പ്രഭാത - സായാഹ്ന ശാഖയുടെ ഉദ്ഘാടനം 21-ാം തീയതി ഞായറാഴ്ച 4.30 പി.എം.ന് മരങ്ങാട്ടുപിള്ളി ഹെഡാഫീസ് അങ്ക ണത്തില്‍ നടക്കുന്ന യോഗത്തില്‍  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പ്രസിഡന്റ് എം.എം. തോമസ് മേല്‍വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനോദ്ഘാടനം ജോസ് കെ. മാണി എം.പി. നിര്‍വ്വഹിക്കും. തോമസ് ചാഴികാടന്‍ എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്‍. വിജയകുമാര്‍ എന്നിവര്‍ ശാഖ യില്‍ ഏര്‍പ്പെടുത്തുന്ന വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. 



.മുന്‍ഭരണസമിതിയംഗങ്ങളായ ഡോ. ഐ. ജോസഫ്, കെ.വി. മാത്യു, റ്റി.കെ. ഗോവിന്ദന്‍, വി.ജെ. ചാക്കോ, നിര്‍മ്മല ദിവാകരന്‍, ജോര്‍ജ്ജ് ജോസഫ്, പി.കെ. ഭാസ്‌കരന്‍, എ.കെ. നളിനിക്കുട്ടി, സിജി സെബാസ്റ്റ്യന്‍, ഇ.എ. ശങ്കുണ്ണി, കെ.കെ. അലക്‌സ്, ജോണി തോമസ്, ഡയസ് മാത്യു, സനില്‍കുമാര്‍ എസ്. എന്നിവരെ ചടങ്ങില്‍ ആദരിക്കും.


വാര്‍ത്ത സമ്മേളനത്തില്‍ എം.എം തോമസ്,അജികുമാര്‍ കെ എസ്, .ജോണ്‍സണ്‍ ജോസഫ് , ബെല്‍ജി എമ്മാനുവല്‍ ,ജോസ് ജോസഫ് പി. ,ബിജി മാത്യു,റ്റി. എന്‍. രവി. റാണി ജേസഫ്,മോളി ,അനു സിബു, ഗീതമ്മ എ, ബി, . വിന്‍സ് ഫിലിപ്പ് എന്നിവര്‍  പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments