Latest News
Loading...

. ഡോ. കെ. ജെ. സാമുവേൽ തിരുമേനിയുടെ സംസ്കാരം നാളെ



ദൈവികമായ ചരിത്ര നിയോഗം എന്ന വണ്ണം രണ്ടു തവണ സി എസ് ഐ മോഡറേറ്റർ പദവിയും ഒരു തവണ സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്റർ പദവവിയും അലങ്കരിച്ച 17 വർഷം ഈസ്റ്റ് കേരള മഹായിടവക ബിഷപ്പായിരുന്ന മോസ്റ്റ് റവ.ഡോ.കെ.ജെ സാമുവേൽ തിരുമേനിയുടെ മടക്കയാത്ര പ്രത്യാശാ നിർഭരമായിരുന്നു.

ഞായറാഴ്ച വിശുദ്ധ ദിവസം 81-ാം വയസിൽ വിടവാങ്ങിയ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരത്തിൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്നും ഗായക സംഘത്തിൻ്റെ പ്രത്യാശ ഗാനാലാപന മുഖരിതമായ അന്തരീക്ഷത്തിൽ സ്ഥാനവസ്ത്രങ്ങൾ അണിയിച്ച് ഭവനത്തിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ഒരുക്കി. ബിഷപ്പ് റൈറ്റ്.റവ.വി.എസ് ഫ്രാൻസിസ്, മുൻ ബിഷപ്പ് റൈറ്റ്.റവ. ഡോ.കെ.ജി ദാനിയേൽ ,റവ.റോയ് പി.തോമസ് ,റവ. റോയ് മോൻ പി.ജെ ,റവ.ജേക്കബ് ആൻ്റണി ,മറ്റ് വൈദികർ ,സഭാ ശുശ്രൂഷകർ എന്നിവർ നേതൃത്വം നല്കി.
2 മണിയോടെ കാരിത്താസ് നിന്നും അലങ്കരിച്ച ആംബുലൻസിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രത്യാശാ യാത്ര 4:30 ന് മേലുകാവ് മറ്റത്തുള്ള കുന്നുംപുറത്ത് ഭവനത്തിൽ എത്തി.



.അദ്ദേഹം ഹൈസ്കൂൾ പഠനം നടത്തിയ ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളും കളിച്ചു വളർന്ന മൈതാനവും രാജവീഥിയിലൂടെ ശാന്തമായി കടന്നു പോയ ശാമുവേൽ തിരുമേനിയ്ക്ക് വിടചൊല്ലി.
 ബിഷപ്പായിരുന്നപ്പോൾ പണി കഴിപ്പിച്ച ബിഷപ്പ് ഹൗസും കവാടവും തൊട്ടു മുന്നിലൂടെ കടന്നുപോയ അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കു മുമ്പിൽ വിതുമ്പി.

ബിഷപ്പിൻ്റെ കാലത്ത് പണി തീർത്ത മേലുകാവ് മറ്റം എച്ച് ആർ ഡിറ്റി സെൻ്ററും സഭാ ആസ്ഥാനവും അദ്ദേഹത്തിന് പ്രൗഢഗംഭീരമായ യാത്രയയപ്പ് നല്കാൻ മൗനമായ് ഒരുങ്ങി.
മേലുകാവ് മറ്റം ഹെൻറി ബേക്കർ കോളേജും കവാടവും ദൂരെ നിന്ന് ഭവനത്തിലേയ്ക്ക് തിരിഞ്ഞു പോയ കർമ്മധീരൻ്റെ ധന്യ ജീവിതത്തെ ഓർത്ത്‌ കണ്ണുനീർ വാർത്തു.


 മിഷൻ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും ദൈവിക അനുഗ്രഹം പ്രാപിക്കുന്നതിനും ദൈവമുമ്പാകെ ദശാംശം നല്കണമെന്നും ,ദൈവം ആർക്കും കടക്കാരനല്ലെന്നും ഓരോ വിശ്വാസിയും അഞ്ചാമത്തെ സുവിശേഷമായി മാറണം എന്നും സുവിശേഷത്തെ കുറിച്ച് തനിക്ക് ലജ്ജയില്ലെന്നും ദൈവ വചനം കയ്യിൽ എടുക്കുക, വചനം നിങ്ങളെ കയ്യിൽ വഹിക്കും എന്നും ഉള്ള സന്ദേശം ശക്തിയായി ബിഷപ്പ് കെ.ജെ സാമുവേൽ തിരുമേനി പ്രഘോഷിച്ചിരുന്നു.

പാവപ്പെട്ടവൻ്റെ ബിഷപ്പ് എന്നറിയാൻ ഏറെ ആഗ്രഹിച്ച അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രത്യേകിച്ച് എന്നും അടിസ്ഥാന വർഗ്ഗത്തിൽ ഉള്ള ജനങ്ങൾക്ക് ഒപ്പമായിരുന്നു.

എപ്പോഴും പ്രസന്ന വദനനായി പുഞ്ചിരിയോടെ കാണപ്പെട്ട അദ്ദേഹം എല്ലാവരുടെയും ഓമനപ്പേര് ചൊല്ലി വിളിക്കുമായിരുന്നു.
നാടിൻ്റെ വികസനത്തിന് വഴിയായും വഴിവിളക്കായും ആശയവിനിമയ സൗകര്യമായും നിറഞ്ഞു നിന്ന യുഗപ്രഭാവനായിരുന്നു മോസ്റ്റ്‌ റവ. ഡോ. കെ. ജെ. സാമുവേൽ തിരുമേനി.

  ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷക്കുശേഷം 8.30 മുതൽ 10.30 വരെ മേലുകാവ് മറ്റം എച്ച് ആർ ഡി റ്റി സെൻ്റ റിൽ പൊതു ദർശനത്തിനു വയ്ക്കുന്നതും തുടർന്ന് 10.30 am നു കത്തീഡ്രൽ പള്ളിയിലേക്ക് വിലാപയാത്രയായി എത്തുകയും പൊതു ദർശനം ക്രമീകരിക്കുന്നതും 3 മണിക്ക് ശവസംസ്ക്കാര ശുശ്രുഷ ആരംഭിക്കുന്നതുമാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments