Latest News
Loading...

സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പിന് തുടക്കമായി.



 ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി ചതുർദിന സമ്മർ ക്യാമ്പ് ആരംഭിച്ചു.
"അയാം ദി സൊല്യൂഷൻ"
എന്ന പ്രമേയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം അബ്ദുൽ ഖാദർ സാർ മുഖ്യപ്രഭാഷണം നടത്തി. നാല് ദിവസങ്ങളിലായി, 10 സെഷനുകളും, 14 ആക്ടിവിറ്റികളും ഉൾക്കൊള്ളിച്ചിരിക്കുന്നത്. 


.'അഷ്ടമാർഗ' അധിഷ്ഠിതമായാണ് ഓരോ ദിവസത്തെയും വിഷയം ക്രമപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്നതാണ് സുസ്ഥിര ഉപഭോഗം. എട്ടു സ്ട്രാറ്റജികൾ ആണ് അഷ്ടമാർഗയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിന്റെ ഒന്നാം ദിനത്തിൽ ഐസ് ബ്രേക്കിംഗ് സെക്ഷൻ പ്രമുഖ ട്രെയിനർ അമീൻ സർ നയിച്ചു.

.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ റമീസ് പി എസ് ക്യാമ്പ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
 'സേവ് ഫുഡ് ആൻഡ് എനർജി' എന്ന തലക്കെട്ടിൽ നിന്നുകൊണ്ട് ഈരാറ്റുപേട്ട അസിസ്റ്റൻറ് ഹെൽത്ത് ഇൻസ്പെക്ടർ മഹറൂഫ് വി സി യും രണ്ടാം സെഷനിൽ ഈരാറ്റുപേട്ട കെഎസ്ഇബി അസിസ്റ്റൻറ് എൻജിനീയർ ബിജു മാത്യു എന്നിവരും നേതൃത്വം നൽകി. സേവ് അവർ റിസോഴ്സ് സേവ് ഗ്രീൻ, സ്മാർട്ട് സ്പെൻ്റിങ്, ബിൽഡ് എ ബെറ്റർ ഫ്യൂച്ചർ, യുവർ നോട്ട് എലോൺ തുടങ്ങിയ വ്യത്യസ്തമായ സെഷനുകളിലൂടെയാണ് ക്യാമ്പ് മുന്നോട്ടുപോകുന്നത്. എ.സി.പി.ഒ ഷമീന ടീച്ചർ അധ്യാപകരായ അൻസാർ അലി മാഹിൻ സി എച്ച് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments