Latest News
Loading...

പാലാ ബൈപ്പാസിന്റെ നിർമ്മാണം പൂർത്തീകരിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: പാലാ ബൈപ്പാസിന്റെ വീതി കൂട്ടിയഭാഗം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും , പാലാ ടൗൺ ഉൾപ്പെടെയുള്ള നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ കുണ്ടുംകുഴിയുമായി കിടക്കുന്ന പ്രദേശങ്ങൾ മെയിന്റ്നൻസ് വർക്ക് നടത്തി സഞ്ചാരാ യോഗ്യമാക്കുവാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാവണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. 


എൽഡിഎഫ് സർക്കാർ പാലായിലെ പരാജയത്തിന്റെ പേരിൽ നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾ തടഞ്ഞു വച്ചിരിക്കുകയണെന്നും, പാലായോടുള്ള രാഷ്ട്രീയ വിരോധം അവസാനിപ്പിച്ച് വികസന പദ്ധതികൾ പൂർത്തീകരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പാലാ ഗവൺമെൻറ് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർരെയും, മറ്റ് സ്റ്റാഫുകളെയും നിയമിക്കുകയും ആശുപത്രിയിലേയ്ക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി ശോചനിയാവസ്ഥ പരിഹരിക്കണമെന്നും, പാലാ കെഎസ്ആർടിസി സ്റ്റാൻഡിലെ നിറുത്തൽ ചെയ്ത മുഴുവൻ സർവീസുകളും ഉടൻ പുന:രാരംഭിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകാനും യോഗം തിരുമാനിച്ചു.




UDF പാലാ നിയോജക മണ്ഡലം ചെയർമാൻ സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, ആർ പ്രേംജി, ചാക്കോ തോമസ്, ആർ സജീവ് , വി.സി. പ്രിൻസ്, അനസ് കണ്ടത്തിൽ, രാജൻ കൊല്ലംപറമ്പിൽ, എം പി കൃഷ്ണൻ നായർ, സി.ജി. വിജയകുമാർ , ചൈത്രം ശ്രീകുമാർ, ജോഷി വട്ടക്കുന്നേൽ, തങ്കച്ചൻ മണ്ണുശ്ശേരി, ഷോജി ഗോപി, കെ.സി. കുഞ്ഞുമോൻ, റ്റി.കെ. വിനോദ്, സജി സിറിയക്ക് , ചെറിയാൻ കൊക്കപ്പുഴ, കെ ആർ വിനോദ്, കൃഷ്ണകുമാർ, സജി. വി , റ്റി.റ്റി ജോസ്, സാബു കുഴിവേലിൽ, സെബിൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments