Latest News
Loading...

പാലാ മുനിസിപ്പല്‍ ഓഫീസ് കവാടത്തില്‍ പ്രതിഷേധ ധര്‍ണ

പാലാ: വികസന പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ടുള്ള പാലാ മുനിസിപ്പല്‍ ഭരണ സമിതിയുടെ നടപടികള്‍ ജനാധിപത്യ സംവിധാനത്തോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. ഇത്തരം ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ബഹുജന സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


പാലാ നഗരസഭയിലെ വാര്‍ഡ് വിഹിത വിഭജനത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളോട് കാണിച്ച വിവേചനത്തിനും നഗരസഭയുടെ കെടുകാര്യസ്ഥതക്കുമെതിരെ യുഡിഎഫ് പാര്‍ലമെന്റെറി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ് കവാടത്തില്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാണി സി കാപ്പന്‍.



നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ് പുളിങ്കാട്, ഷോജി ഗോപി, എം.പി കൃഷ്ണന്‍ നായര്‍, ജോഷി വട്ടക്കുന്നേല്‍, സന്തോഷ് മണര്‍കാട്ട്, കൗണ്‍സിലര്‍മാരായ പ്രിന്‍സ് വി.സി, ജിമ്മി ജോസഫ്, ജോസ് എടേട്ട്, മായ രാഹുല്‍, സിജി ടോണി തോട്ടത്തില്‍, ലിജി ബിജു, ലിസിക്കുട്ടി മാത്യു, ജ്യോതി ലക്ഷ്മി, ബിബിന്‍രാജ്, രാഹുല്‍ പി.എന്‍.ആര്‍, കിരണ്‍ അരീക്കല്‍, ജോസ് വേരനാനി, വക്കച്ചന്‍ മേനാംപറമ്പില്‍, മാത്യു അരീക്കല്‍, മനോജ് വള്ളിച്ചിറ, ടോണി ചക്കാല, ബീന രാധാകൃഷ്ണന്‍, സജി ഓലിക്കര, അര്‍ജുന്‍ സാബു, ഷൈല ബാലു, അപ്പച്ചന്‍ ചമ്പന്‍കുളം, ജോയി മഠം, ബാബു കുഴിവേലി, സത്യനേശന്‍, പ്രശാന്ത്, റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments