Latest News
Loading...

സൗജന്യ സെല്‍ഫ് ഡിഫന്‍സ് പരിശീലന ക്ലാസ് ആരംഭിച്ചു

മാനത്തൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെല്‍ഫ് ഡിഫന്‍സ് പരിശീലന ക്ലാസ് ആരംഭിച്ചു.
രാമപുരം ISHO ശ്രീ. രാജേഷ് K.N പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. 
ലിംഗ സമത്വത്തിലേക്കുള്ള ഒരു വലിയ കാല്‍വെപ്പ് ആണ് ഈ പരിശീലനം എന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ ശരീരത്തിനും മനസ്സിനും ശക്തി പകരാന്‍ ഇതിനു സാധിക്കും.



യോഗത്തിൽ P T A പ്രസിഡണ്ട് ശ്രീ സോണി അലക്സ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ റീത്ത ജോർജ്ജ്, ജിജി തമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷാനി ജോൺ യോഗത്തിന് സ്വാഗതവും സോന മാത്യു നന്ദിയും പറഞ്ഞു. ഡോ. ഷാജി S കൊട്ടാരം (കരാട്ടെ കേരള അസ്സോസിയേഷന്‍ ചെയർമാൻ) ആണ്‌ പരിശീലകന്‍.




Post a Comment

0 Comments