Latest News
Loading...

റേഡിയൻ്റ് ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം

കുട്ടികളിലൂടെ കുടുംബത്തേയും സമൂഹത്തേയും മെച്ചപ്പെട്ട പാരിസ്ഥിതിക ജീവിതത്തിലൂടെ നന്മയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നടപ്പിലാക്കുന്ന റേഡിയൻ്റ് ലൈഫ് കർമ്മപദ്ധതി തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. റേഡിയൻ്റ് ലൈഫ് പോലുള്ള പദ്ധതികൾ കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികൾക്ക് കരുത്തേകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 പദ്ധതിയുടെ ലോഗോ തോമസ് ചാഴികാടൻ എം പി, സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി റേഡിയൻ്റ് ലൈഫ് പോലുള്ള പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.


ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിൻ്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്ന് പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജയശ്രീ മുഖ്യപ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ  ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെബർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചു.

സമൂഹത്തിൽ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും നേരിടുന്നതിനുള്ള പരിശീലനം കുട്ടികൾക്കും മാതാപിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി നൽകും. അതുപോലെതന്നെ കുട്ടികളിലൂടെ മാതാപിതാക്കളിലേക്കും ഇങ്ങനെ കുടുംബങ്ങളേയും സമൂഹത്തെയും നന്മയിലേക്ക് നയിച്ച് നവീകരണം സാധ്യമാകുന്നതിനുള്ള വിവിധ പരിപാടികളും കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടും. 



പ്രോജക്ടിൻ്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു.

പദ്ധതിയുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, അലന്‍ അലോഷ്യസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, സി. റീനാ, സോയ തോമസ്, ജൂലിയ അഗസ്റ്റിന്‍, ബെന്നി ജോസഫ്, ബൈബി തോമസ്, ജോസഫ് കെ വി, ദീപ മരിയ, റ്റിൻ്റു തോമസ്, ഷീനു തോമസ്, അനു അലക്സ്, മനു ജെയിംസ്  തുടങ്ങിയവർ കണ്‍വീനർമാരായി വിവിധ കമ്മ റ്റികള്‍ രൂപീകരിച്ചു പ്രവർത്തിക്കുന്നു.



Post a Comment

0 Comments