Latest News
Loading...

മെരിറ്റ് അവാർഡ് വിതരണം നടത്തി

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എം.ഇ ട്രസ്റ്റ് മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു.. പത്താം ക്ലാസ്സിലെ 24 പ്ലസ് ടുവിലെ 29 എ പ്ലസ് ജേതാക്കളാണ് അവാർഡിനർഹരായത്. 


ഇവരെ കൂടാതെ എൻ എം.എം.എസ് ഇ , യു എസ് എസ് സ്കോളർഷിപ്പ് നേടിയവർക്കും ഉഹാരങ്ങൾ നൽകി. എം.ഇ. റ്റി. സെക്രട്ടറി ഇ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം. ഇ .എസ് കോളേജ് പ്രിൻസിപ്പാൾ ഐഫ. എ .എം .റഷീദ് ഉൽഘാടനം നിർവ്വഹിച്ചു. 


നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ റിസ്വാന സവാദ് അവാർഡ് വിതരണം നടത്തി. എം.എഫ് അബ്ദുൽ ഖാദർ, പി.എം അബ്ദുൽ ഖാദർ, ലീനാ എം.പി., താഹിറ പി.പി.എം.എസ്. കൊച്ചുമുഹമ്മദ്, നസീർ കെ.എം, സൈദു കുട്ടി മനയ്ക്കൽ, അഫ്സൽ പാറനാനി, കെ.അബ്ബാസ് എന്നിവർ സംസാരിച്ചു.




Post a Comment

0 Comments