Latest News
Loading...

കെ എസ് ഇ ബി ഉഴവൂർ ഔട്ട്സെന്റർ മുഴുവൻ ദിവസവും തുറന്നു പ്രവർത്തിക്കണം

 
കെഎസ്ഇബി  പാലാ സബ് ഡിവിഷന്‍റെ കീഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചുകൊണ്ടിരുന്ന ഒരു ഔട്ട് സെന്‍ററാണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അനക്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെഎസ്ഇബി ഔട്ട്സെന്‍റര്‍. 

കോവിഡിന് മുന്‍പ് എല്ലാ ദിവസവും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈ ഔട്ട്സെന്‍റര്‍ പിന്നീട് ഒരു ദിവസമാക്കി ചുരുക്കുകയും, പഞ്ചായത്ത് ഉൾപ്പെടെ ആവശ്യപ്പെട്ടതിന്റെ ഫലമായി കോവിഡിന് ശേഷം രണ്ട് ദിവസമാക്കി പുനസ്ഥാപിക്കുകയും, എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് . 


ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ഔട്ട്സെന്‍റര്‍ എന്ന നിലയില്‍ ഈ ഓഫീസ് എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ടെന്ന പ്രമേയം പാസ്സ് ആക്കി കെ എസ് ഇ ബി യോട് ആവശ്യപ്പെട്ടു




Post a Comment

0 Comments