Latest News
Loading...

ഡോ.ജോജോ വി.ജോസഫിന് ഡോക്ടേഴ്സ് ദിനത്തിൽ ആദരം

പൂർവ്വ വിദ്യാർത്ഥി കൂടിയായ അന്തർദ്ദേശീയ പ്രശസ്ത കാൻസർ സർജൻ ഡോ.ജോജോ വി.ജോസഫിന് ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിൽ സ്വീകരണം. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ താൻ പഠിച്ച സ്കൂളിലെ പുതിയ തലമുറ വിദ്യാർത്ഥികളോട് തന്റെ അനുഭവങ്ങൾ ഡോക്ടർ പങ്കുവച്ചു. ആത്മവിശ്വാസത്തോടെ വേദിയിൽ നിന്ന് സംസാരിക്കാൻ പരിശീലനം ലഭിച്ച അതേ സ്റ്റേജിൽ നിന്ന് ഡോ.ജോജോ സംസാരിച്ചപ്പോൾ അന്നത്തെ സഹപാഠികളും പുതുതലമുറയ്ക്കൊപ്പം സന്നിഹിതരായിരുന്നു.


ജീവിതത്തിന്റെ ഏത് മേഖലയിലുള്ളവരുമായും അനായാസം ഇടപെടാനുള്ള പരിശീലനമാണ് മലയിഞ്ചിപ്പാറ സ്കൂളിൽ നിന്ന് തനിക്ക് കിട്ടിയതെന്നും പ്രാദേശിക വിദ്യാലയത്തിലെ പഠനം ഭാവിയിലേയ്ക്ക് ഒരു കുറവല്ല, കരുത്താണെന്നും ഡോക്ടർ പറഞ്ഞു. സ്വാഭാവിക ഭക്ഷണത്തിലൂടെയും ജീവിത ശൈലിയിലൂടെയും ആരോഗ്യത്തോടെ ജീവിക്കാൻ പരിശീലിക്കണമെന്ന് ഡോക്ടേഴ്സ് ദിന സന്ദേശത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. 



ചടങ്ങിന് മുൻപ് ദിനാചരണത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു. പ്രശംസാപത്രം സ്കൂൾ വിദ്യാർത്ഥികളും ഫലകം സ്കൂൾ മാനേജറും സമ്മാനിച്ചു. യോഗത്തിൽ ഫാ.ജോസഫ് ചെറുകരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്തംഗം മിനിമോൾ ബിജു, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി , സിസ്റ്റർ ക്രിസ്റ്റലിന, പി.റ്റി. ജെയിംസ്, എബി ഇമ്മാനുവൽ, മനു കര്യാപുരയിടം, ജോർജ്ജുകുട്ടി കുഴിവേലിപ്പറമ്പിൽ, ഷൈനി ജോർജ്, കരോലിൻ മരിയ ആൽബിൻ എന്നിവർ പ്രസംഗിച്ചു. 


Post a Comment

0 Comments