Latest News
Loading...

സിപിഐ പാലാ മണ്ഡലം സമ്മേളനത്തിന് കോടിയേറി.

 ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള സിപിഐ പാലാ മണ്ഡലം   സമ്മേളനം  പാർട്ടിയുടെ മുതിർന്ന നേതാവ് എസ് ശിവദാസൻ പിള്ള പതാക ഉയർത്തിയതോടെ വലവൂരിൽ  തുടക്കമായി. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  


പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പാലാ തെക്കേക്കരയിൽ എ ഒ ഡേവിഡ്, പി എസ് പരമേശ്വരൻ നായർ, അഡ്വ വി റ്റി തോമസ് എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും സിബി ജോസഫ്ന്റെ നേതൃത്വത്തിലും, ബാനർ ഇടമറ്റത്ത് എ ജി ഗോവിന്ദൻ നായരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് ബിജു റ്റി ബി യുടെ നേതൃത്വത്തിലും, സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാക പ്രവിത്താനത്ത് പി എ രാമകൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ടോമി മാത്യുവിന്റെ നേതൃത്വത്തിലും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ചു മൂന്നു ജാഥകളും ഇടനാട്ടിൽ എത്തിച്ചേരുമ്പോൾ എൻ കരുണാകാരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗറിൽ സ്ഥാപിക്കള്ള കൊടിമവും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തിച്ചു



അഡ്വ തോമസ്തു വി റ്റി, പി കെ ഷാജകുമാർ, അഡ്വ പയസ് രാമപുരം, കെ എസ് മാധവൻ എന്നിവർ ജാഥകൾ ഉദ്ഘാടനം ചെയ്തു .എൻ സുരേന്ദ്രൻ, എം കെ ഭാസ്കരൻ എന്നിവർ പാതകയും പി കെ പാറുക്കുട്ടിയമ്മ ബാനറും, എൻ എസ് സന്തോഷ്‌കുമാർ കൊടിമരവും സമ്മേളന നഗറിൽ ഏറ്റുവാങ്ങി  

തു ടർന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് എസ് ശിവദാസൻ പിള്ള പതാക ഉയർത്തി 



Post a Comment

0 Comments