Latest News
Loading...

മിനി കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി

രാമപുരം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ രാമപുരത്ത് നടന്നുവരുന്ന വ്യാപാരോത്സവം 2022 ന്റെ ഭാഗമായി രണ്ടാമത് നറുക്കെടുപ്പ് നടത്തി. വിശ്വാസ് ഫുഡ് പ്രോഡക്റ്റ്‌സ് സ്‌പോണ്‍സര്‍ ചെയത ഒന്നാം സമ്മാനമായ ഫ്രിഡ്ജ് അലീന ബിനോ ഇല്ലിക്കലിനും, രണ്ടാം സമ്മാനമായ കൊച്ചിന്‍ ബ്‌ളൂമെറ്റല്‍സ് സ്‌പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ കണംകൊമ്പില്‍ പോളിനും, മൂന്നാം സമ്മാനമായ ഐശ്വര്യ ഗോള്‍ഡ് പാര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് കോയിന്‍ കൃഷ്ണന്‍കുട്ടി കൃഷ്ണനിവാസിനുമാണ് ലഭിച്ചത്. 


യൂ.എം.സി. സംസ്ഥാനസെക്രട്ടറി വി.എ. ജോസ് ഉഴുന്നാലില്‍, യൂത്ത് വിംഗ് പ്രസിഡന്റ് ജോമോന്‍ തുണ്ടത്തില്‍, സെക്രട്ടറി ഡോണ്‍ കുളക്കാട്ടോലിക്കല്‍, ട്രഷറര്‍ അതുല്‍ കുന്നേല്‍, അഗസ്റ്റിന്‍ പേരുത്താഴെ, ഡോയല്‍ കുളക്കാട്ടോലിക്കല്‍, ആല്‍ബിന്‍ കുമ്പളം, അശ്വിന്‍ നാഗത്തിങ്കല്‍, അജ്ഞു കുമ്പളം, യൂ.എം.സി. രാമപുരം യൂണിറ്റ് പ്രസിഡന്റ് ജെയിംസ് കണിയാരകം, 



സെക്രട്ടറി ജയ്‌സണ്‍ മേച്ചേരില്‍, ട്രഷറര്‍ ജോമോന്‍ ഏറത്ത്, സിബി കുന്നേല്‍, സണ്ണി കാഞ്ഞിരത്താംകുന്നേല്‍, ജിജി കുളക്കാട്ടോലിക്കല്‍, എന്നിവര്‍ പ്രസംഗിച്ചു. മൂന്നാമത്തെ മിനി നറുക്കെടുപ്പ് സെപ്തംബര്‍ 30 നും നടക്കുമെന്ന് യൂത്ത് വിംഗ് പ്രസിഡന്റ് ജോമോന്‍ തുണ്ടത്തില്‍ പറഞ്ഞു




Post a Comment

0 Comments