Latest News
Loading...

ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നാളെ

പാലാ നിയോജക മണ്ഡലത്തിലെ ഇ-വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നാളെ നടക്കും.മാണി സി. കപ്പൻ MLA ഉദ്.നിർവ്വഹിക്കും. വൈദ്യുതി തൂണുകളിലാണ് പോൾ മൗണ്ടഡ് ചാർജിംഗ് point കൾ സ്ഥാപിച്ചിരിക്കുന്നത്.
 പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജസുരക്ഷ ഉറപ്പാക്കുക, പെട്രോളിയം ഇന്ധന വിലവർദ്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വൈദ്യുതി വാഹനങ്ങൾക്ക് ഉള്ള പങ്ക് പ്രധാനപ്പെട്ടതാണ്  ഇതിന്റെ ഭാഗമായി കേരള സർക്കാർ ഇ-വെഹിക്കിൾ പോളിസിയും പുറത്തിറക്കിയിട്ടുണ്ട്.



വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിന് മതിയായ ചാർജ്ജിംഗ് സ്റ്റേഷൻ ശൃംഖല അനിവാര്യമായ സാഹചര്യത്തിലാണ് സംസ്ഥാനത്തൊട്ടാകെയാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.. 


പദ്ധതിയുടെ ഭാഗമായി പാലാ നിയോജക മണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച പോൾ മൗണ്ട് സ്റ്റേഷനുകൾ നാളെ ഉച്ചകഴിഞ്ഞ് മൂന്നരക്ക് മുണ്ടാങ്കലിൽ മാണി സി.കാപ്പൻ MLA ഉദ്.ചെയ്യും . ഒരേ സമയം ബൂത്തില്‍ രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. ജി.പി.എസ്. മുഖാന്തരം ബൂത്തിന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ച് ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് ക്രമികരണം.. ചാര്‍ജിങ്ങിന് പണം നല്‍കുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലാണ്.




Post a Comment

0 Comments