Latest News
Loading...

തലപ്പലത്ത് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ബിജെപി മെമ്പർമാർ

തലപ്പലം പഞ്ചായത്തിലെ മാലിന്യ നിർമ്മാജനം വേണ്ട രീതിയിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു.ബിജെപി മെമ്പർമാരായ സുരേഷ് പി കെ,സതീഷ് കെ ബി,ചിത്ര സജി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. തലപ്പലം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടന്ന് മഴക്കാലത്ത് രോഗങ്ങൾ വരാനുള്ള സാധ്യത  വർദ്ധിച്ചിരിക്കുകയാണ്.  

മാസങ്ങൾക്കു മുൻപ് തന്നെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയിൽ ബിജെപി മെമ്പർമാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.പ്രശ്നപരിഹാരത്തിന് പലതവണ കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തതാണെന്നും എന്നാൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി പൂർണ്ണ പരാജയമാണെന്നും ഈ അവസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സുരേഷ് പി കെ പറഞ്ഞു.


അതേസമയം, മുന്‍പ് ചേര്‍ന്ന കമ്മറ്റിയില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നതായി പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു. കുടുംബശ്രീ വാര്‍ഷികവുമായി ബന്ധപ്പെട്ട് കാലതാമസം വന്നിട്ടുണ്ട്. മാലിന്യനീക്കത്തിന് സത്വര നടപടി സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 3-ാം വാര്‍ഡിലെ എംസിഎഫില്‍ മാലിന്യം കെട്ടിക്കിടക്കുന്ന വിഷയം മുന്‍പ് ചര്‍ച്ച ചെയ്തിരുന്നു. 13 വാര്‍ഡുകളിലെയും മാലിന്യം ശേഖരിച്ച് ലെഗസി വേസ്റ്റ് ഇനത്തില്‍ ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറാനും തുടര്‍ന്ന് മാലിന്യം ശേഖരിക്കുമ്പോള്‍ തരംതിരിച്ച് ശേഖരിക്കണമെന്നും തീരുമാനിച്ചിരുന്നു. എംസിഎഫുകള്‍ക്ക് മുന്‍പില്‍ മാലിന്യം നിക്ഷേപിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 8 പേര്‍ക്ക് 10000 രൂപവീതം പിഴയൊടുക്കണമെന്ന് കത്ത് നല്കിയതായും പ്രസിഡന്റ് അറിയിച്ചു.




Post a Comment

0 Comments