Latest News
Loading...

അൽഫോൻസാമ്മയുടെ തിരുനാൾ: ഒരുക്കങ്ങൾക്കായി വിശാലയോഗം ചേർന്നു

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിശാലയോഗം ചേർന്നു. മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശപ്രകാരമാണ് ഭരണങ്ങാനത്ത് യോഗം ചേർന്നത്. പഞ്ചായത്ത്, പോലീസ്, ഫയർ ആൻ്റ് റെസ്ക്യൂ സർവ്വീസ്, ആരോഗ്യം, പൊതുമരാമത്ത്, റവന്യൂ, കെ എസ് ഇ ബി ഉദ്യോഗസ്ഥരും പള്ളി അധികൃതരും യോഗത്തിൽ പങ്കെടുത്തു. 


തിരുനാളിനോടനുബന്ധിച്ചു ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. തീർത്ഥാടകർക്കു ലഭ്യമാക്കേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകൾക്കു യോഗം നിർദ്ദേശം നൽകി. 



മാണി സി കാപ്പൻ എം എൽ എ, പാലാ ആർ ഡി ഒ രാജേന്ദ്രബാബു പി ജി, അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ ജോസ് വള്ളോംപുരയിടം, അഡ്മിനിസ്ട്രേറ്റർ ഫാ ജോൺസൺ പുള്ളീറ്റ്, വൈസ് റെക്ടർ ഫാ ജോസഫ് കീരാന്തടം, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി, സെക്രട്ടറി സജിത്ത് മാത്യൂസ്, എസ് ഐ അഭിലാഷ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.





Post a Comment

0 Comments