Latest News
Loading...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു


സ്വർണക്കടത്ത് സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അശ്വന്ത് മാമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

 സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അടിക്കടിയുള്ള വിദേശയാത്രകൾ സ്വർണം കടത്തിനുള്ള അവസരമാക്കിയിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോദിക്കപ്പെടേണ്ടതുണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ അഭിപ്രായപ്പെട്ടു.


യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ് മേഖല സെക്രട്ടറി ടി എൻ ഹരികുമാർ, ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി.ഭുവനേശ് ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻലാൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി വി എസ് വിഷ്ണു എന്നിവർ സംസാരിച്ചു.




Post a Comment

0 Comments