Latest News
Loading...

യൂത്ത് ഫ്രണ്ട് (എം) നേതൃത്വ ക്യാമ്പ് ഈരാറ്റുപേട്ടയിൽ

പൂഞ്ഞാർ :കേരള യൂത്ത് ഫണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം നേതൃത്വ ക്യാമ്പ് നാളെ 25/06/2022ശനിയാഴ്ച ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ . ഉച്ചകഴിഞ്ഞ് 3:00 ന് പതാക ഉയർത്തി ആരംഭിക്കുന്ന ക്യാമ്പ് രാത്രി 9 മണിക്ക് സമാപിക്കും.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി MP ക്യാമ്പ് ഉദ്ഘടനം ചെയ്യും.


കേരള യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഷോജി അയലൂക്കുന്നേൽ അധ്യക്ഷതവഹിക്കും. ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റ്യൻ, സെബാസ്റ്യൻ കുളത്തിങ്കൽ MLA, യൂത്ത് ഫ്രണ്ട്(എം ) ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു . യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് Adv റോണി മാത്യൂ ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റ്യൻ,സാജൻ കുന്നത്ത്,അബേഷ് അലോഷ്യസ്,തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ ആയി 4 സെക്ഷനുകൾ ആണ് ക്യാപിൽ ക്രമീകരിച്ചിരിക്കുന്നത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽനിന്നുള 150-ൽ പരം തിരത്തെടുക്കപ്പെട്ട യുവനേതാക്കൾ ക്യാമ്പിൽ പങ്കെടുക്കും.




Post a Comment

0 Comments