Latest News
Loading...

അരീക്കര വാർഡ്ൽ കൗമാര കുട്ടികളുടെ ക്ലബ്‌ രൂപീകരിച്ചു.

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് ൽ കൗമാര കുട്ടികളുടെ ക്ലബ്‌ രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണിസ് പി സ്റ്റീഫൻ യോഗം ഉദ്‌ഘാടനം ചെയ്തു. കപ്പടകുന്നേൽ അംഗൻവാടി അധ്യാപിക ശ്രീമതി മിനി സതീശൻ സ്വാഗതം ആശംസിച്ചു. കൌൺസിലർ ശ്രീമതി ജിഷ കുട്ടികളുമായി സംവദിച്ചു. 30 ഓളം കുട്ടികൾ പങ്കെടുത്ത യോഗത്തിൽ നിന്നും പ്രസിഡന്റ്‌ ആയി ആരോൺ ജോബി തിരഞ്ഞെടുക്കപ്പെട്ടു.

  ദേവിനന്ദ ശ്യാം, ആൽവിൻ മനോജ്‌, പ്രിന്റോ സൈമൺ, അനന്യ എലിസബത്ത് എന്നിവർ മറ്റ് ഭാരവാഹികളായും ക്രിസ്റ്റീന സൈജു, ലക്സൺ ലുക്ക്,രോഹൻ സിറിയക്,ആൻസലിന് മനോജ്‌, ആവണി അരുൺകുമാർ എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.രാഹുൽ വിജയൻ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ക്ലബ്‌ ന്റെ നേതൃത്വത്തിൽ കുട്ടികളുടെ കലാകായിക പരിശീലനത്തിന് അവസരങ്ങൾ ഒരുക്കും എന്ന് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. വരുന്ന ഞായറാഴ്ച കുട്ടികൾക്കായി ചിത്രരചന പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചു യോഗം അവസാനിച്ചു.




Post a Comment

0 Comments