Latest News
Loading...

കുടിവെള്ള പദ്ധതി നിർമ്മാണം ആരംഭിച്ചു.

 പാലാക്കാട് :- ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിൽ പാലാക്കാട് വട്ടോത്തുകുന്നേൽ ഭാഗം കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചു.പാലാക്കാട് തോടിന് സമീപം മാപ്പലക ഭാഗത്ത് നിർമ്മിക്കുന്ന കിണറ്റിൽനിന്നു വെള്ളം പമ്പ് ചെയ്ത് ഒന്നര കിലോമീറ്റർ അകലെ പാലാക്കാട് വട്ടോത്തുക്കുന്നേൽ ഭാഗത്ത് നിർമ്മിക്കുന്ന ടാങ്കിൽ വെള്ളമെത്തിച്ചാണ് ജലവിതരണം നടത്തുന്നത്. 


ജോർജ്ജുകുട്ടി വട്ടോത്ത് സൗജന്യമായി നൽകിയ സ്ഥലത്താണ് ടാങ്ക് നിർമ്മിക്കുന്നത്. നൂറോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ജോയി കുഴിപ്പാല മുഖ്യപ്രഭാഷണം നടത്തി.


 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ പഞ്ചായത്ത് മെമ്പർമാരായ സാജോ പൂവത്താനി , ഷെർലി ബേബി, ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ ,  ബിജു തുണ്ടിയിൽ,  ബിജുകുമ്പളന്താനം, ബിന്ദു ശശികുമാർ ,ജയശ്രീ സന്തോഷ്, ലിൻസി മാർട്ടിൻ , പെണ്ണമ്മ ജോസഫ് ,  ബിനോയി നരിതൂക്കിൽ ,ബിജു താഴത്തുകുന്നേൽ, സ്മിനു ചെരുവിൽ, സിബി ഈറ്റ ത്തോട്ട്, ജാൻസി ഷാജി, ജോർജുകുട്ടി വട്ടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

0 Comments