Latest News
Loading...

തട്ടുകടയിലെ മലിനജലം വീട്ടുപരിസരത്തേയ്ക്ക്.

പാലാ നഗരസഭാ  ഞൊണ്ടിമാക്കല്‍ കവലയില്‍ തട്ടുകട മാലിന്യം വീട്ടുപരിസരത്തേയ്ക്ക് ഒഴുക്കുന്നതായി പരാതി. തോണിക്കുഴിപ്പറമ്പില്‍ സോണിയയുടെ വീടിന് പിന്നിലേയ്ക്കാണ് മലിനജലം ഒലിച്ചിറങ്ങുന്നത്. നഗരസഭയുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായില്ലെന്ന പരാതി ഉയര്‍ന്നതോടെ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫ് ശ്രമം.  

4 വര്‍ഷം മുന്‍പ് തൊടുപുഴ ഹൈവേ റോഡരികില്‍ ആരംഭിച്ച തട്ടുകയിലെ മാലിന്യം 2 വര്‍ഷത്തോളം കടയുടമകള്‍ തന്നെ നീക്കിയിരുന്നു. എന്നാല്‍ 2 വര്‍ഷമായി മാലിന്യം കലര്‍ന്ന വെള്ളം വീടിന് സമീപത്തേയ്ക്ക് ഒഴുക്കിവിടുന്നുവെന്നാണ് പരാതി. വീടിന് പിന്നിലെ ചെറിയ ജലസ്രോതസും മലിനമായി. ആരോഗ്യവകുപ്പിലും നഗരസഭയിലും മനുഷ്യാവകാശ കമ്മീഷനിലും അടക്കം പരാതി നല്കിയിട്ടും നടപടി ഉണ്ടായില്ലെന്ന് സോണിയ പറഞ്ഞു. 


 ആരോഗ്യകാര്യ ചെയര്‍മാൻ ബൈജു കൊല്ലംപറമ്പിലും വിഷയത്തില്‍ ഇടപെട്ടില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. വിഷയം ഏറ്റെടുത്ത യുഡിഎഫ്, ഉച്ചയ്ക്ക് സ്ഥലം സന്ദര്‍ശിക്കുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫസര്‍ സതീഷ് ചൊള്ളാനി പറഞ്ഞു.




Post a Comment

0 Comments