Latest News
Loading...

വെയ്റ്റിംഗ് ഷെഡ് വിദ്യാർഥികൾക്ക് ഭീഷണി ഉയർത്തുന്നു.


മുത്തോലി : മുത്തോലി മഠം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന വെയ്റ്റിംഗ്ഷെഡ് വിദ്യാർഥികൾക്കും നാടിനും ഭീഷണി ആയിരിക്കുന്നു.  രണ്ടുമാസത്തിൽ ഏറെ ആയി അപകടവസ്ഥയയിൽ സ്ഥിതി ചെയ്യുകയാണ് ഈ വെയ്റ്റിംഗ് ഷെഡ്. അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു വിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. സ്കൂളുകൾ തുറന്നതോടെ നിരവധി കുട്ടികൾ ആണ് ഈ വെയ്റ്റിങ് ഷെഡ്‌നെ ആശ്രയിക്കുന്നത്. മഴക്കാലമായതോടെ ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന രീതിയിൽ ആണ് വെയ്റ്റിംഗ്ഷെഡ് സ്ഥിതി ചെയ്യുന്നത്. അധികാരികൾ എത്രയും വേഗം ഇത് പുതുക്കി പണിയാണമെന്നാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.




Post a Comment

0 Comments