Latest News
Loading...

വിനോദ് ചെറിയാൻ വേരനാനി ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്

ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി വിനോദ് ചെറിയാൻ വേരനാനിയെ തിരഞ്ഞെടുത്തു. യു ഡി എഫ്  പിന്തുണയോടു കൂടി  5 ന് എതിരെ 8 വോട്ടുകൾക്കാണ് വിനോദ് വിജയിച്ചത്. ഇ വി പ്രഭാകരനാണ് ( കേരള കോൺഗ്രസ് -എം) പരാജയപ്പെട്ടത്.
     
ഏതാനും ആഴ്ചകൾക്ക് മുൻപ് സുധ ഷാജിയെ ( കേരള കോൺഗ്രസ് -എം) 4-ന് എതിരെ 8 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിനോദ് ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാങ്ക് തെരെഞ്ഞെടുപ്പിന് ശേഷം കൂടിയ അനുമോദന യോഗത്തിന് യു ഡി എഫ് ഭരണങ്ങാനം മണ്ഡലം ചെയർമാൻ റ്റോമി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.
 മാണി സി കാപ്പൻ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു.  പാലാ യു ഡി എഫിൻ്റെ ശക്തികേന്ദ്രമാണെന്നും ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്, ഭരണങ്ങാനം സർവ്വീസ് സഹകരണ ബാങ്ക്, ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ യു ഡി എഫിൻ്റെ തിരിച്ചു വരവിലൂടെ തെളിയിക്കപ്പെട്ടിരിക്കുവാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ്ജ് പുളിങ്കാട്, എം.പി.ക്യഷ്ണൻ നായർ, അഡ്വ.ജോസ് പ്ളാക്കൂട്ടം, മൈക്കിൾ പുല്ലുമാക്കൽ, ഭരണങ്ങാനം ബാങ്ക് പ്രസിഡൻ്റ് സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ, നിതിൻ സി. വടക്കൻ, സജി എസ് തെക്കേൽ, അഡ്വ.സന്തോഷ് മണർകാട്ട്, കെ.റ്റി.തോമസ് കിഴക്കേക്കര, ജോഷി മാത്യു എടേട്ട്, പഞ്ചായത്ത് മെംബർമാരായ റെജി വടക്കേമേച്ചേരി, എൽസമ്മ ജോർജ്ജുകുട്ടി, ലിൻസി സണ്ണി,  ബീന റ്റോമി, സോഫി സണ്ണി, അഡ്വ.പ്രകാശ് സി.വടക്കൻ, ജിജി തെങ്ങുംപള്ളിൽ, വിൽഫി മൈക്കിൾ, സിബി വടക്കേക്കുന്നേൽ, സെൻ തേക്കുംകാട്ടിൽ, മിനി ഷെയ്സ്, രേഖാ പി.എസ്, എ.ജെ. മാത്യു എടേട്ട്, റോയി മണിയംമാക്കൽ,പ്രസന്നൻ കൗസ്തുഭം, വി.കെ.ഷാജിമോൻ, അഗസ്റ്റ്യൻ മണിയംമാക്കൽ, ബെന്നി തുളുവനാനി, രാജു മണ്ണൂർ എന്നിവർ സംസാരിച്ചു. അനുമോദന യോഗത്തിന് വിനോദ് വേരനാനി നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments