Latest News
Loading...

വായനാദിനചരണവും ചിത്രരചന പരിശീലനവും

ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് കപ്പടകുന്നേൽ അംഗണവാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൗമാര ക്ലബ്‌ ലിറ്റിൽ വൈഫൈ യുടെ നേതൃത്വത്തിൽ 19- 06-2022 ഞായറാഴ്ച ഉച്ചകഴിഞ്ഞു കുട്ടികൾക്കായുള്ള വായനാദിനാചരണവും ചിത്രരചന പരിശീലനപരിപാടിയും  സംഘടിപ്പിക്കപെട്ടു. 

പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു ഉദ്‌ഘാടനം ചെയ്തു. വേൾഡ് ഹെറിറ്റേജ് അവാർഡ് ജേതാവ് സന്തോഷ്‌ വെളിയന്നൂർ കുട്ടികൾക്ക് ചിത്രരചന പരിശീലനം നൽകുകയും, പ്രശസ്ത കവിയത്രി സുജിത വിനോദ് ആറുകാക്കൽ വായനദിനസന്ദേശം നൽകുകയും ചെയ്തു. 

കലാസാഹിത്യ മേഖലക്ക് ഇരുവരും നൽകുന്ന സംഭാവനകൾ പരിഗണിച്ചു ഇരുവരെയും പി എം മാത്യു പൊന്നാട അണിയിച്ചു ആദരിച്ചു.ക്ലബ്‌ പ്രസിഡന്റ്‌ ആരോൺ ജോബി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ കൗൺസിലർ ജിഷ മനോജ്‌, അംഗൻവാടി അധ്യാപിക മിനി സതീശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.28 കുട്ടികൾ പങ്കെടുത്ത പരിശീലനപരിപാടി വൈകുന്നേരം 05 മണിയോടെ അവസാനിച്ചു.




Post a Comment

0 Comments