Latest News
Loading...

തൃക്കാക്കര വിജയം ആഘോഷമാക്കി ഈരാറ്റുപേട്ട യു.ഡി.എഫ് നേതൃത്യം .

ഈരാറ്റുപേട്ട :തൃക്കാക്കരയിൽ യു.ഡി.എഫിൻ്റെ കൂറ്റൻ വിജയം മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആഘോഷിച്ചു. 5 മണിക്ക് ഐ.എൻ.റ്റി.യു.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംങ്ങ്ഷനിൽ സമാപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ  അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൾ ഖാദർ സ്വാഗതം ആശംസിച്ചു. 

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ നഗരസഭ ചെയർമാനും ,ലീഗ് നേതാവുമായ വി.എം സിറാജ് ,ഡി.സി സി സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ,നഗരസഭ കൗൺസിലർമാരായ അബ്ദുൾ ഖാദർ , അൻസാർ പുള്ളോലി ,ഫസൽ റഷീദ് ,തുടങ്ങിയവർ പ്രസംഗിച്ചു. 


പി.എച്ച് നൗഷാദ് ,സിറാജ് കണ്ടത്തിൽ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിയാസ് മുഹമ്മദ് സി.സി.എം ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് മാഹിൻ വലിയ വീട്ടിൽ ,കെ .പി മാഹിൻ, അഭിരാം ബാബു ,നി സാമുദ്ദീൻ എം.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Post a Comment

0 Comments