Latest News
Loading...

കുടക്കച്ചിറ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്

കുടക്കച്ചിറ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിലേയ്ക്ക് നാളെ  നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനാധിപത്യമുന്നണി എന്ന പേരില്‍ യുഡിഎഫും ബിജെപിയും അവിശുദ്ധക്കൂട്ടുകെട്ട് ഉണ്ടാക്കി മല്‍സരിക്കുകയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.  കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട് നേതൃത്വം നല്‍കുന്ന പാനലില്‍ കോണ്‍ഗ്രസ് സീനിയര്‍ നേതാവ് ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനായും ബി.ജെ.പിയുടെ കരൂര്‍ മണ്ഡലം പ്രസിഡന്റ് കണ്‍വീനര്‍ ആയും പ്രവര്‍ത്തിക്കുന്നു. പ്രസ്തുത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ബെന്നി തോമസ് കൊട്ടാരത്തില്‍, കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സന്തോഷ് കൊട്ടാരത്തില്‍ എന്നിവര്‍ക്കൊപ്പം ബി.ജെ.പി നേതാക്കള്‍ ആയ മുരളീധരന്‍ റ്റി.ആര്‍, പ്രദീപ് കെ.ആര്‍, റോയി നാടുകാണി എന്നിവര്‍ ഒരു പാനലായി മല്‍സരിക്കുന്നു.




കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നയോജകമണ്്ഡലത്തില്‍ ഉണ്ടാക്കിയ അതേ അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പാനലെന്നും എല്‍ഡിഎഫ് പറഞ്ഞു.  ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കുടക്കച്ചിറ ബാങ്കിലെ പ്രബുദ്ധരായ സഹകാരികള്‍ തിരിച്ചറിയണം. തുടര്‍ച്ചയായി 25% ലാഭവിഹിതം നല്‍കിവരുന്ന കുടക്കച്ചിറ സഹകരണ ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 
 


രാജ്യമെമ്പാടും കീരി-പാമ്പുകളെപ്പെല കീറിക്കടിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും അധികാരം നേടാന്‍ തട്ടിക്കൂട്ടിയിട്ടുള്ള ഈ തരികിട പാനലിനെ കുടക്കച്ചിറ ബാങ്കിലെ പ്രബുദ്ധരായ അംഗങ്ങള്‍ തള്ളിക്കളയുമെന്നും പരാജയപ്പെടുത്തുമെന്നും ഇക്കഴിഞ്ഞ പാലാ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും ഉണ്ടാക്കിയ രഹസ്യമായ ധാരണ ഇപ്പോള്‍ പരസ്യമായി വെളിച്ചത്തു വന്നിരിക്കുന്നുവെന്നും  സി.പി.ഐ (എം) ജില്ലാ സ്രെകട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ് , കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സ്വെകട്ടറി അഡ്വ. ജോസ് ടോം, എല്‍.ഡി.എഫ് പാലാ നിയോജകമണ്ഡലം കണ്‍വീനര്‍ ബാബു.കെ.ജോര്‍ജ്ജ്, കേരളാ കോണ്‍ഗ്രസ് (എം) പാലാ നി. മണ്ഡലം പ്രസിഡന്റ് റ്റോബിന്‍.കെ. അലക്‌സ് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments