Latest News
Loading...

പ്രവേശനോത്സവത്തിൽ കൗതുകമായി മൂവ്വരും ഇരട്ടക്കുട്ടികളും

പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിലെ പ്രവേശനോത്സവത്തിന് എത്തിയ മൂവരും (ഒരു പ്രസവത്തിലെ മൂന്നു പെൺ മക്കളും) രണ്ട് ഇരട്ട കുട്ടികളും ആഘോഷ പരിപാടികളിൽ കൗതുകം പകർന്നു . വിദ്യാലയത്തിൽ ലോകനന്മയ്ക്കും ആയുരാരോഗ്യ സൗഖ്യത്തിനുമായി അധ്യാപികമാർ നടത്തിയ അഗ്നിഹോത്രത്തോടെ ആയിരുന്നു പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.പ്രധാന അധ്യാപിക മായാ ജയരാജ് ദീപ പ്രോജ്യലനം നടത്തി. 

തുടർന്ന് തലപ്പുലം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ, കെ.ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പൂവത്താനി വാർഡ് മെമ്പർ കെ.ബി സതീഷ് കുമാർ ആശംസകളർപ്പിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി എൻ സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ പ്രമീളമനു നന്ദിയും പറഞ്ഞു.

Post a Comment

0 Comments