Latest News
Loading...

മാലിന്യം തള്ളിയവർക്കെതിരെ നടപടികൾ സ്വീകരിക്കും

തീക്കോയി : തീക്കോയി- വാഗമൺ റോഡ് സൈഡിൽ കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ്. കഴിഞ്ഞ രാത്രിയിൽ കക്കൂസ് മാലിന്യം തള്ളിയവരെ പഞ്ചായത്തംഗം രതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് മാലിന്യം തള്ളിയവരെ പിടികൂടുന്നത്. 


കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചിരുന്നു. നിയമപരമായി നൽകാവുന്ന പരമാവധി പിഴകൾ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ചുമത്തും. യാതൊരു വിധ ഇളവുകളും ഇക്കാര്യത്തിലുണ്ടാകില്ല. 
തീക്കോയി- വാഗമൺ റോഡിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുവാൻ ജാഗ്രതാസമിതി, പോലീസ് എന്നിവരുടെ സഹകരണത്തോടെ നിരീക്ഷണം ഊർജിതമാക്കും.


      റോഡ് സൈഡിലെ കാടുകളും ഓടകളും തെളിക്കുന്നതിന് വാർഡുകളിൽ 10000 രൂപ വീതം ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പണം ചെലവഴിക്കുന്നത് പരിഗണിക്കും. മാലിന്യങ്ങൾ തള്ളിയ പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർമാരും ഉദ്യോഗസ്ഥരും സന്ദർശിച്ചു.





Post a Comment

0 Comments