Latest News
Loading...

മുറ്റത്തെ തൈമരം പദ്ധതിയുടെ രണ്ടാം ഘട്ടം


പൂഞ്ഞാർ :മുറ്റത്തെ തൈ മരം പദ്ധതി  ആരംഭിട്ട് ഒരു വർഷം പൂർത്തീകരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ മെമ്പര്‍ രമ മോഹന്റെ നേതൃത്വത്തിൽ കുട്ടികൾക്കിടയിൽ പ്രകൃതിയോടുള്ള സ്നേഹം വർധിപ്പിക്കുന്ന വഴി പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ്.  പൂഞ്ഞാർ ബ്ലോക്ക് ഡിവിഷന്റെ കീഴിലേ 9 അംഗൻവാടികളിലായി 128 കുട്ടികള്‍കിടിയിലാണ് പദ്ധതി നടപ്പിലാക്കിയത്. . 

മരം നടുന്നതിനൊപ്പം  അതിന്റെ സംരക്ഷണവും ഏറ്റെടുക്കുന്നു  കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് പോകുമ്പോള്‍ ഏറ്റവും നന്നായി മരത്തെ പരിപാലിച്ച കുട്ടിക്ക് സമ്മാനം നൽകുവൻ തീരുമാനിച്ചിരുന്നു.  വാഗ്ദാനം ചെയ്തതുപോലെ ഏറ്റവും നന്നായി വൃക്ഷ തൈയെ പരിപാലിച്ച് വളർച്ചാ ഡയറിയിൽ രേഖപ്പെടുത്തിയ 13 കുട്ടികൾക്ക് സമ്മനദാനവും പദ്ധതിയുടെ രണ്ടാം ഘട്ടമായി പുതിയതായി അംഗൻവാടികളിൽ ചേർന്ന 103 കുട്ടികൾക്  ഭലവൃക്ഷ തൈക്കൊപ്പം മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി മുളം തൈയും പഠനോപകരണങ്ങളും വിതരണം ചെയ്യും


തിങ്കൾ രാവിലെ പനച്ചികപ്പാറ വിദ്യാകേന്ദ്രത്തിൽ നടക്കുന്ന പരുപടി രാജ്യസഭാ അംഗം ജോസ് കെ മാണി ഉദ്‌ഘാടനം ചെയ്യും. സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ എന്നിവർ  പങ്കെടുക്കുമെന്ന്  ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രമ മോഹൻ അറിയിച്ചു.

Post a Comment

0 Comments